CVEntertainments
"Dreams On Screen"
പുലിമുരുകന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി
പുലിമുരുകന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിൽ നിന്നും ലാൽ ആണ് ചിത്രത്തിലെ ഒരു സർപ്രൈസ് താരം. മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോഹൻലാലിന്റെ പുലിമുരുകൻ എത്തുന്നത്. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തസാങ്കേതിതികവിൽ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിന് ബാഹുബലി സിനിമയിൽ പ്രവർത്തിച്ചവരാണ് വിഷ്വൽ ഇഫക്ട്സ് ഒരുക്കുന്നത്.
സൂപ്പർഹിറ്റ് തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ–സിബി കെ തോമസിൽ ഉദയ്കൃഷ്ണ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ഗോപിസുന്ദറാണ് സംഹീതം. ഷാജി കുമാർ ഛായാഗ്രഹണം. ശിവാജി, അന്യന്‍, യന്തിരന്‍, ഐ , ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടര്‍.
മോഹന്‍ലാലിന്റെ കരിയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേെതെന്ന് സംവിധാകൻ വൈശാഖ് ഉറപ്പുപറയുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻമുളകുപാടമാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത്.
Subscribe to:
Posts (Atom)